KeralaLatest

പൂജപ്പുരയില്‍ ‘ചെകുത്താൻ കാറ്റ്’

“Manju”

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിള്‍ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് മൈതാനത്തിന്റെ മധ്യത്തില്‍നിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തില്‍ ഉയർന്നുപൊങ്ങിയത്.
ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ പൊടിപടലങ്ങള്‍ അടങ്ങി.

ചിലർ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊടി കൂടുതലുള്ള മൈതാനം പോലുള്ള ഇടങ്ങളില്‍ ഇത് വ്യക്തമായി കാണാനാകും. മറ്റിടങ്ങളിലും ഇങ്ങനെ സംഭവിക്കും.ഇതിന് 18 ഇഞ്ച് മുതല്‍ 30 ഇഞ്ച് വരെ ഉയരം ഉണ്ടാവാം. ഇത്തരം ചെറുചുഴലികള്‍ അപകടകാരികളല്ലെങ്കിലും ഇതിനിടയില്‍ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

Related Articles

Back to top button