IndiaLatest

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ഡല്‍ഹി ; മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കുക. മന്‍കി ബാത്തിന്റെ 87ാം അദ്ധ്യായം ആണ് ഇന്ന്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്‍കി ബാത്ത് ആണ് ഇന്ന് നടക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലും നല്‍കിയ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നന്ദി അറിയിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ മന്‍കി ബാത്ത് കേള്‍ക്കും. അദ്ദേഹത്തിനൊപ്പം യമുനാ വിഹാര്‍ മണ്ഡലിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും മന്‍കി ബാത്തിന്റെ ശ്രോതാക്കളാകും.

Related Articles

Back to top button