IndiaKeralaLatest

വാക്‌സിനേഷന്‍ തിരക്ക് നിയന്ത്രിക്കല്‍; കരസേന പ്രവര്‍ത്തനസജ്ജം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ കറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ തയ്യാറെടുപ്പു കളോടെ ഇന്ത്യന്‍ കരസേന. വാക്‌സിനേഷന്റെ പ്രായം ലഘൂകരിച്ചതോടെയുള്ള തിരക്കുകള്‍ നിയന്ത്രിക്കാനുള്ള സേവനങ്ങള്‍ക്കായാണ് കരസേന ഒരുങ്ങുന്നത്. എല്ലായിടത്തും സേവനം ആവശ്യമായിവരുമെന്ന സൂചനയാണ് കരസേനയ്ക്ക് ലഭിച്ചിട്ടുള്ളതെന്ന് ആരോഗ്യ വിഭാഗത്തിലെ ലെഫ് ജനറല്‍ മാധുരി കനിത്കര്‍ പറഞ്ഞു. വാക്‌സിനെന്നത് നമ്മുടെ കൊറോണയ്‌ക്കെതിരായ യുദ്ധത്തിലെ പടച്ചട്ടയാണ്. അത് എല്ലാവരും ധരിക്കുക എന്നതു തന്നെയാണ് ആവശ്യം. ജനങ്ങളതില്‍ തികഞ്ഞ ബോദ്ധ്യമുള്ളവരാകണം. അതിന് വേണ്ട എല്ലാ സഹായങ്ങളും സൈന്യം നല്‍കുമെന്നും കനിത്കര്‍ പറഞ്ഞു.
രാജ്യത്തെ എല്ലായിടത്തും നൂറു ശതമാനം വാക്‌സിനേഷന്‍ എത്തിക്കാന്‍ എല്ലാ സഹായവും സൈന്യം നല്‍കും. പ്രധാനമന്ത്രിക്ക് കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ നല്‍കിയ വാഗ്ദ്ദാനം പാലിക്കാന്‍ മുഴുവന്‍ സൈനികരും പ്രതിജ്ഞാ ബദ്ധമാണ്. പ്രധാനമന്ത്രി സൈന്യത്തിന് നല്‍കുന്ന മുന്‍ഗണനയ്ക്ക് എല്ലാ സൈനികരും നന്ദിപറയുന്നുവെന്നും കനിത്കര്‍ പറഞ്ഞു.
വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. സൈനികരെല്ലാം അത് എടുത്തവരുമാണ്.ആരും അസുഖബാധിതരായില്ല. എല്ലാവരും ഊര്‍ജ്ജ്വസ്വലരായി അന്നന്നുതന്നെ സേവനരംഗത്തുണ്ടായിരുന്നു. ഇന്ന് പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനെടുത്ത തീരുമാനം ഏറെ സ്വാഗതാര്‍ഹമാണെന്നും കനിത്കര്‍ വ്യക്തമാക്കി.

Related Articles

Back to top button