IndiaLatest

സങ്കല്‍പ് സപ്താഹ്: എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന എ.ബി പ്രോഗ്രാമായ സങ്കല്‍പ് സപ്താഹ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തില്‍ വച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ എ.ബി പ്രോഗ്രാം (ആസ്പിറേഷനല്‍ ബ്ലോക്ക്സ് പ്രോഗ്രാം) കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുകയാണ് സങ്കല്‍പ് സപ്താഹിന്റെ ലക്ഷ്യം. ജനുവരി ഏഴിനായിരുന്നു എ.ബി പ്രോഗ്രാമിന് പ്രധാനമന്ത്രി സമാരംഭം കുറിച്ചത്.

പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ബ്ലോക്ക് തലത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും ഭരണനിര്‍വ്വഹണവും മെച്ചപ്പെടുത്തുകയെന്നതാണ് എ.ബി പ്രോഗ്രാമിന്റെ ലക്ഷ്യം. രാജ്യത്തെ 329 ജില്ലകളിലായി സജ്ജമാക്കിയിട്ടുള്ള 500 ആസ്പിറേഷനല്‍ ബ്ലോക്കുകളാണ് പദ്ധതിയുടെ കീഴില്‍ വരിക. സങ്കല്‍പ് സപ്താഹിന്റെ ഭാഗമായി 500 ആസ്പേറഷണല്‍ ബ്ലോക്കുകളും ഒക്ടോബര്‍ 3 മുതല്‍ ഒന്‍പത് വരെ പ്രത്യേക ഡെവലപ്മെന്റ് തീം പ്രകാരമാണ് പ്രവര്‍ത്തിക്കുക. മ്പൂര്‍ണ സ്വാസ്ഥ്യ, സുപോഷിത് പരിവാര്‍, സ്വച്ഛത, കൃഷി, ശിക്ഷ, സമൃദ്ധി ദിവസ് എന്നിവയാണ് ആദ്യ ആറ് ദിവസങ്ങളിലെ ഡെവലപ്മെന്റ് തീം.

ഭാരത് മണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3000-ത്തോളം ബ്ലോക്ക് തല ജനപ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു. ബ്ലോക്ക്, പഞ്ചായത്ത് തല ഭാരവാഹികള്‍, കര്‍ഷകര്‍, സമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ രണ്ട് ലക്ഷത്തോളം പേര്‍ വെര്‍ച്ച്വലായും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

 

 

Related Articles

Back to top button