IndiaLatest

കര്‍ഷക പ്രക്ഷോഭം: ഇന്നുമുതല്‍ ട്രെയിന്‍ തടയും

“Manju”

പ്രക്ഷോഭം പതിനാറാം നാള്‍, നിയമം പിൻവലിച്ചില്ലെങ്കില്‍ കർഷകര്‍ ട്രെയിൻ തടയും,  ബിജെപി ഓഫീസുകളിലേക്കും മാര്‍ച്ച് | farmers protest continues, their stance  will ...

 

 

 

 

ശ്രീജ.എസ്

ന്യൂഡല്‍ഹി ;കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഇന്ന് പതിനാറാം ദിവസവും സമരം ശക്തമായി മുന്നറുകയാണ്. ഇന്ന് മുതല്‍ ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ദില്ലി-ജയ്പ്പൂര്‍, ദില്ലി- ആഗ്ര ദേശീയ പാതകള്‍ നാളെ മുതല്‍ ഉപരോധിക്കുകയും ചെയ്യും.സമരം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്‌ സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കൂടാതെ തിങ്കളാഴ്ച രാജ്യവ്യാപമാകയി ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ചും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും നടത്താന്‍ തീരുമാനിച്ചു.

Related Articles

Back to top button