IndiaKeralaLatest

സില്‍വര്‍ ജൂബിലി ആഘോഷം : തമിഴ്നാട് മന്ത്രി മനോ തങ്കരാജിനെ സന്ദര്‍ശിച്ചു.

“Manju”

ചെന്നൈ ; ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശ്രമം പ്രതിനിധികള്‍ തമിഴ് നാട് ഗവണ്‍മെന്റ് പാല്‍ & ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജുമായി കൂടിക്കാഴ്ച നടത്തി. സിദ്ധ മരുന്ന് നിര്‍മ്മാണ രംഗത്തേയും, സിദ്ധ വൈദ്യശാസ്ത്ര വിദ്യാഭ്യാസ രംഗത്തെയും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. ആശ്രമത്തെക്കുറിച്ചും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഭാവനകളെക്കുറിച്ചും സംസാരിച്ച സംഘം സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങുകളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ആശ്രമം സില്‍വര്‍ ജൂബിലി കോര്‍ഡിനേഷന്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം ഉപദേഷ്ടാവ് ഡോ. ജി.ആര്‍. കിരണ്‍, പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് ഡി, ചെന്നൈ റീജ്യണ്‍ അസിസ്റ്റന്റ് മാനേജര്‍ പ്രഭു സി.ആര്‍. എന്നിവരുള്‍പ്പെട്ട ടീമാണ് മന്ത്രിയെ സെക്രട്ടറിയേറ്റിലെത്തി സില്‍വര്‍ ജൂബിലി ആഘോഷങ്ങളിലേക്ക് ക്ഷണിച്ചത്.

Related Articles

Back to top button