InternationalLatest

തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ എടുത്ത ചിത്രം; പങ്കുവെച്ച്‌ ആപ്പിള്‍ സിഇഒ ടിം കുക്ക്

“Manju”

 

തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഐഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച്‌ ആപ്പിള്‍ സിഇഒ  ടിം കുക്ക് . കടപ്പുറത്ത് ആഹ്ളാദത്തോടെ ഇരിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ ചിത്രവും തടാകത്തില്‍ പ്രതിഫലിപ്പിക്കുന്ന ആകാശത്തിന്റേയും ചിത്രങ്ങളാണ് കുക്ക് പങ്കുവെച്ചത്.

സാക്ഷാല്‍ ടിം കുക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന്റെ ആവേശത്തിലാണ് നെറ്റിസണ്‍സ്. നിരവധി പേരാണ് ടിം കുക്കിന് നന്ദി പറഞ്ഞിരിക്കുന്നത്തമിഴ്നാട്ടിലെ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചെന്നൈ എഗ്മോര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ‘എ ലാന്റ് ഓഫ് സ്റ്റോറീസ്എന്ന പേരിലാണ് എക്സിബിഷന്‍. ഏപ്രില്‍ 17 വരെ രാവിലെ 9.30 മുതല്‍ 5 മണി വരെയാണ് എക്സിബിഷന്‍ നടക്കുന്നത്.

Related Articles

Back to top button