IndiaLatest

ഭരതനാട്യം ചെയ്തും ബൗളിംഗ്; വിഡിയോ പങ്കുവച്ച്‌ യുവരാജ് സിംഗ്

“Manju”

ശ്രീജ.എസ്

ബൗളിംഗ് ആക്ഷനുകളുടെ പട്ടികയിലേക്ക് ഭരതനാട്യം സ്റ്റൈല്‍ ബൗളിംഗ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് യുവരാജ് സിംഗാണ് ഭരതനാട്യത്തിന്റെ സ്റ്റെപ്പുകള്‍ അനുകരിച്ചു ബൗളിംഗ് ആക്ഷന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഹര്‍ഭജന്‍ സിംഗിനെ യുവി വിഡിയോയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ഭരതനാട്യം ചെയ്യുന്ന രീതിയില്‍ അഞ്ച് തവണ കറങ്ങിയിട്ടാണ് ബൗളര്‍ പന്തെറിയുന്നത്. ഭരതനാട്യം സ്‌റ്റൈല്‍ ഓഫ് സ്പിന്‍ എന്നാണ് അടിക്കുറിപ്പായി യുവി എഴുതിയത്. എന്ത് പറയുന്നു എന്നാണ് ഹര്‍ഭജനോടുള്ള യുവിയുടെ ചോദ്യം. അതേസമയം, ബൗളര്‍ ആരാണെന്നോ ടൂര്‍ണമെന്റ് ഏതാണെന്നോ വ്യക്തമായിട്ടില്ല.

Related Articles

Back to top button