KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

പോത്തൻകോട് : ശാന്തിഗിരി ജംഗ്ഷൻ ശാന്തിനിലയത്തിൽ ശശികല കെ (57 ) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ദിവംഗതയായി. തലശ്ശേരി, മാടപീടികയാണ് സ്വദേശം. കോവിഡ് നെഗറ്റീവായതിനാൽ മറ്റൊരാശുപത്രിയിലേക്ക് മാറ്റാനിരിക്കവേയായിരുന്നു അന്ത്യം സംഭവിച്ചത്. ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തനങ്ങളുടെ ആദ്യകാലഘട്ടം മുതൽ മുഖ്യ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ഗവേണിംഗ് കമ്മിറ്റിയിൽ അസിസ്റ്റന്റ് ജനറൽ കൺവീനറായി പ്രവർത്തിച്ച് വരുകയാണ്. കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. . ഭർത്താവ് ദിവംഗതനായ പി. ദേവരാജൻ ആശ്രമത്തിലെ പ്രധാന സാംസ്ക്കാരിക പ്രവർത്തകരിലൊരാളായിരുന്നു. മകൻ ജനപ്രിയൻ ഡി. സഹോദരങ്ങൾ: രവീന്ദ്രൻ കെ, സുരേശൻ കെ. മരുമകൾ : അശ്വതി പി.ആർ, കൊച്ചു മക്കൾ: ഗുരുചിന്തനൻ ജെ പി, ഗുരുദത്ത് ജെ പി സംസ്ക്കാരം പിന്നീട് തീരുമാനിക്കും.

Related Articles

Back to top button