KeralaLatestThiruvananthapuram

സമ്പര്‍ക്കത്തിലൂടെ പൊലീസുകാരനും നാല് എക്സൈസുകാര്‍ക്കും രോഗബാധ

“Manju”

സിന്ധുമോള്‍ ആര്‍

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനും 4 പേര്‍ എക്സൈസ് ഉദ്യോഗസ്ഥരുമാണ്. പത്തനംതിട്ട സ്വദേശി പൊലീസ് ഉദ്യോഗസ്ഥനായ 26 വയസുകാരനാണ് രോഗം ബാധിച്ചത്. മലയാലപ്പുഴയില്‍ മുന്‍പ് രോഗബാധിതനായ പൊലീസ് ഓഫീസറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.

അടൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ 50 വയസുകാരന്‍,33 വയസുകാരന്‍, 42 വയസുകാരന്‍, 46 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍ ഇതുവരെ 1591 പേര്‍ രോഗികളായി. ഇതില്‍ 720 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ഇന്നലെ 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142.

Related Articles

Back to top button