InternationalLatest

വില്‍ സ്മിത്തിന്റെ ഓസ്‌കാര്‍ തിരിച്ചെടുക്കും

“Manju”

ഓസ്‌കാര്‍ അവാര്‍ഡ് ദാതാക്കളായ അക്കാഡമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ്, ഓസ്‌കാര്‍ ചടങ്ങുകളില്‍ നിന്നും വില്യം സ്മിത്തിന്റെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. അവതാരകനായ ക്രിസ്സ് റോക്കിനെ സ്റ്റേജില്‍ വെച്ച്‌ കരണത്തടിച്ചതിനാണ് ഈ നടപടി. ഈ സംഭവത്തിലേക്ക് ഔപചാരികമായ ഒരു അന്വേഷണം ഇന്നലെ അക്കാഡമി ആരംഭിച്ചു. നടന്റെ അക്രമത്തെ അപലപിച്ചുകൊണ്ട് അക്കാഡമി ഒരു പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു നല്‍കിയ ഓസ്‌കാറും തിരിച്ചെടുത്തേക്കും.
സംഭവം നടന്ന ഉടന്‍ തന്നെ അക്കാഡമിയിലെ സുപ്രധാന ചുമതലക്കാര്‍ ഇതിനെ കുറിച്ച്‌ സംസാരിച്ചെങ്കിലും പലരും പലയിടത്തായിരുന്നതിനാല്‍ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഭാവിയില്‍ ഉപരോധം ഏര്‍പ്പെടുത്തുമെങ്കിലും ഇപ്പോള്‍ നല്‍കിയ പുരസ്‌കാരം തിരിച്ചെടുക്കാന്‍ സാധ്യതയില്ലെന്നും ചില അക്കാഡമി വൃത്തങ്ങളില്‍ നിന്നും സൂചനകള്‍ ലഭിക്കുന്നുണ്ട്. നടന്റെ തികച്ചും അപ്രതീക്ഷിതമായ നടപടി ഡോള്‍ബി തീയറ്ററില്‍ ഇരുന്ന കാണികളെ ഒന്നടങ്കം ഞെട്ടിച്ചു. പല കോണുകളില്‍ നിന്നും ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിട്ടുണ്ട്. വൈകാരികമായി പ്രതികരിച്ചതാണെന്നും താന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും നടന്‍ പരസ്യമായി പറഞ്ഞു.
സ്മിത്തിന്റെ പത്നി ജാഡ പിങ്കെറ്റ് സ്മിത്തിന്റെ മുടി കൊഴിഞ്ഞുപോയ തലയെ കുറിച്ച്‌ ഒരു തമാശ പറഞ്ഞതായിരുന്നു സ്മിത്തിനെ പ്രകോപിതനാക്കിയത്. അവതാരകനെ അടിച്ചതിനുശേഷം സീറ്റില്‍ വന്നിരുന്നിട്ടും ക്ഷോഭം മാറ്റാനാകാതെ സ്മിത്ത് അവതാരകനോട് അലറി വിളിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു സ്മിത്തിനെ നല്ല നടനായി പ്രഖ്യാപിച്ചത്. അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ സ്മിത്ത് അക്കാഡമിയോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button