AlappuzhaLatest

സ്വകാര്യ ആശുപത്രിയിലെ 6 ജീവനക്കാർക്ക് കൊവിഡ്

“Manju”

അനൂപ്

മാവേലിക്കര: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ അടക്കം ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് നഴ്‌സിംഗ് ജീവനക്കാർക്കും ഒരു അറ്റൻഡർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 7 വരെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന എരുവ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്കും രോഗം ഉറപ്പാക്കിയത്. 7 മുതൽ ഇവർ ക്വാറന്റൈനിലായിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള ഡോക്ടർമാരുൾപ്പെടെ 35 പേരുടെ പരിശോധന ഇന്ന് നടക്കുമെന്നും സെക്കൻഡറി കോൺടാക്ടിൽ വരുന്നവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Back to top button