IndiaLatest

40 കോടിയുടെ ഹെറോയിന്‍ പിടികൂടി

“Manju”

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ 40 കോടിയോളം വില വരുന്ന ഹെറോയിന്‍ പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. നസീം എന്ന നസീര്‍, ദിനേശ് സിംഗ് എന്നിവരെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തി. ഹെറോയിന്‍ മ്യാന്‍മറില്‍ നിന്ന് മണിപ്പൂര്‍ വഴി ഇന്‍ഡ്യയിലേക്ക് കടത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി.

രാജ്യാന്തര വിപണിയില്‍ ഹെറോയിന് 40 കോടിയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു. കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച്‌ നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. സംഘത്തിലെ രണ്ട് അംഗങ്ങള്‍ ജാര്‍ഖണ്ഡില്‍ നിന്ന് വന്‍തോതില്‍ ഹെറോയിന്‍ ശേഖരിച്ചുവെന്നും, ഡെല്‍ഹി മീററ്റ് എക്സ്പ്രസ് വേയില്‍ എത്തുമെന്നും സ്‌പെഷ്യല്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Related Articles

Back to top button