KeralaLatest

പണിമുടക്ക് വിജയിപ്പിച്ചവർക്ക് കാനത്തിന്റെ അഭിവാദ്യം

“Manju”

തിരുവനന്തപുരം : എല്ലാ ഭീക്ഷണികളെയും നേരിട്ട് ദേശീയ ദ്വിദിന പൊതുപണിമുടക്ക് വൻ വിജയമാക്കിയ തൊഴിലാളികളേയും പൊതുസമൂഹത്തെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിവാദ്യം ചെയ്തു.
തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യപ്രകടനമാണ് കോടതി പോലും പണിമുടക്കിന് എതിരായ നിലപാട് സ്വീകരിച്ചപ്പോൾ അതു തള്ളിക്കളഞ്ഞ് ജീവനക്കാർ പണിമുടക്കിൽ പങ്കുചേർന്നത്. പണിമുടക്കാനുള്ള അവകാശം തൊഴിലാളികൾ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് അതു നിഷേധിക്കാൻ കോടതികൾക്ക് എങ്ങനെ കഴിയുമെന്ന് കാനം ചോദിച്ചു. ഈ പണിമുടക്ക് നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുള്ള മുന്നറിയിപ്പാണ്. പണിമുടക്ക് നൽകുന്ന മുന്നറിയിപ്പ് മനസിലാക്കാൻ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നടപടികളിൽ നിന്നും പിന്മാറാനും ഇനിയെങ്കിലും കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്നും കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Back to top button