IndiaLatest

മഴക്കെടുതിയില്‍ വലഞ്ഞ് ഡല്‍ഹി; കുടിവെള്ള വിതരണം തടസപ്പെട്ടേയ്ക്കും

“Manju”

ഡല്‍ഹി: മഴക്കെടുതിയില്‍ വലയുന്ന ഡല്‍ഹിയില്‍, നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നു മുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് വര്‍ധിച്ചതിനെത്തുടര്‍ന്ന് വസീരാബാദ്, ചന്ദ്രവാള്‍, ഓഖ്ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വസീരാബാദിലെ പ്ലാന്റ് സന്ദര്‍ശിച്ചു.

വ്യാഴാഴ്ച രാവിലെ 208.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. നദിക്ക് അടുത്തു താമസിക്കുന്നവരുടെ ജീവിതം താറുമാറായി. മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഞായര്‍ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

Related Articles

Back to top button