LatestThiruvananthapuram

‘മാർഗ്ഗദീപം’ ക്ലാസ് – ‘പരീക്ഷാ പേടിയെ എങ്ങനെ അതിജീവിക്കാം’ 

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ഗുരുമഹിമയുടെ ‘മാർഗ്ഗദീപം’ ക്ലാസ് തിരുവനന്തപുരം ജില്ലയിൽ നടന്നു. ‘പരീക്ഷാ പേടിയെ എങ്ങനെ അതിജീവിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സമഗ്രശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.കെ.സുരേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരീക്ഷ ഒരു ഉത്സവം പോലെയാണെന്നും പഠനമികവ് പ്രദർശിപ്പിക്കാൻ കഴിയുന്ന അവസരമാണ് പരീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പഠനം ആസ്വാദ്യകരമാക്കണമെന്നും കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ പ്രയോജനപ്രദമായി ഉപയോഗിക്കണമെന്നും അക്കാദമിക യോഗ്യതക്ക് ഉപരിയായി സ്കിൽഡ് ലേബറിനാണ് പ്രാധാന്യമെന്നും അനുഭവങ്ങളിലൂടെയും ജീവിതവിജയം കൈവരിച്ച മഹത് വ്യക്തികളുടെ കഥകളിലൂടെയും വിശദീകരിച്ചു. പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദ്ദേശങ്ങളും ക്ലാസിൽ പങ്കുവച്ചു. പരീക്ഷയിൽ മാത്രമല്ല ജീവിതത്തിലും വിജയം നേടണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിഷയാവതരണം നടത്തിയ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കൺവീനർ ശശീന്ദ്രദേവ്.കെ അജ്ഞത മരണവും അറിവ് ജീവിതവുമാണെന്ന വിവേകാനന്ദ സ്വാമിയുടെ മഹത് വചനം ഓർമ്മിപ്പിച്ചു. ആത്യന്തികമായ ലക്ഷ്യത്തിലെത്താനുള്ള മാനസികമായ പരിവർത്തനമാണ് പരീക്ഷ കാലഘട്ടം എന്ന് അദ്ദേഹം സൂചിപ്പിച്ചു.

ആദരണീയ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ക്ലാസിൽ മഹനീയ സാന്നിധ്യമായിരുന്നു. നിശ്ചിത ബി.എസ്., നിർമോഹ ബി.എസ്. എന്നിവർ ഗുരുവന്ദനം ആലപിച്ചു. സംഗീത ശ്രീകുമാർ ഗുരുവാണി വായിച്ചു. വത്സല ജി.ജി. സ്വാഗതമാശംസിച്ചു. ആദിത്യ രാജ്മോഹൻ സംസാരിച്ചു. ശാന്തിഗിരി ഗുരുമഹിമയുടെ തിരുവനന്തപുരം റൂറൽ, തിരുവനന്തപുരം സിറ്റി,  ആറ്റിങ്ങൽ, നെയ്യാറ്റിൻകര നെടുമങ്ങാട് എന്നീ ഏരിയ കമ്മിറ്റികൾ സംയുക്തമായാണ് ഫ്രെബുവരി 26ന് രാത്രി 7.15 മുതൽ 8.15 വരെ ഈ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചത്.

Related Articles

Back to top button