KeralaLatest

മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്കാരം ഏട്ട് സ്ഥാപനങ്ങള്‍ക്ക്

“Manju”

തിരുവനന്തപുരം : സംസ്ഥാന തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്കാരത്തിന് എട്ട് സ്ഥാപനങ്ങള്‍ അര്‍ഹമായി. തൊഴിലാളി ക്ഷേമത്തിലും തൊഴില്‍ നിയമപാലനത്തിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
കോട്ടയം ഭീമ ജീവലറി, പാലക്കാട് എം.കെ. സില്‍ക്സ്, തിരുവനന്തപുരം കീസ് ഹോട്ടല്‍, കോട്ടയം സൂരി ഹോട്ടല്‍സ് & റിസോര്‍ട്സ്, പാലക്കാട് സേഫ് സോഫ്റ്റ് വെയര്‍ & ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ്, കൊല്ല നെക്സ, തിരുവനന്തപുരം ഡി.ഡി.ആര്‍.സി. സി.എസ്.ആര്‍.എല്‍., തൃശ്ശൂര്‍ ആലുക്കാസ് റിയല്‍റ്റേഴ്സ് എന്നിവയാണ് പുരസ്കാരത്തിനര്‍ഹമായ എട്ട് സ്ഥാപനങ്ങള്‍.
85 സ്ഥാപനങ്ങള്‍ വജ്രപുരസ്കാരത്തിനും, 117 സ്ഥാപനങ്ങള്‍ സുവര്‍ണ്ണ പുരസ്കാരത്തിനും അര്‍ഹരായി. വ്യാഴാഴ്ച രാവിലെ പത്തിന് മഹാത്മാ അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

Related Articles

Back to top button