Latest

നിഗൂഢ ജീവി ഓസ്‌ട്രേലിയൻ തീരത്ത് അടിഞ്ഞു

“Manju”

അപൂർവ്വവും കൗതുകം ജനിപ്പിക്കുന്നതുമായ ചിത്രങ്ങൾ എപ്പോഴും ഇന്റർനെറ്റ് കീഴടക്കാറുണ്ട്. ഫോണിൽ സദാസമയവും സ്‌ക്രോൾ ചെയ്തിരിക്കുന്ന നമുക്കിടയിലേക്ക് അതിവേഗമാണ് അത്തരം ചിത്രങ്ങളെത്തുക. അത്യധികം വിസ്മയിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ദിവസങ്ങളോളം സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുമുണ്ട്. അത്തരത്തിൽ ഇന്റർനെറ്റിൽ ചർച്ചയായ ഒരു ചിത്രമാണിത്.

ഓസ്‌ട്രേലിയൻ തീരത്ത് അടിഞ്ഞുകൂടിയ ഒരു ജീവിയുടെ മൃതശരീരം കണ്ട് അമ്പരന്ന കാൽനട യാത്രക്കാരനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള മരൂക്കിഡോർ ബീച്ചിലാണ് സംഭവം. നിഗൂഢമായ ഒരു ജീവിയെ കണ്ടെത്തിയെന്നാണ് അത് പങ്കുവെച്ചയാൾ അഭിപ്രായപ്പെടുന്നത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് അപൂർവ ജീവിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്യഗ്രഹജീവിയെ കണ്ടതിന് സമാനമായാണ് തനിക്ക് തോന്നുന്നതെന്ന് വീഡിയോ ദൃശ്യങ്ങൾ പകർത്തിയ അലക്‌സ് പ്രതികരിച്ചു. മൃതശരീരമായതിനാൽ ഈച്ചകൾ ചുറ്റും പാറിപ്പറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏത് ജീവിയുടെ മൃതശരീരമാണിതെന്ന് സമുദ്ര നിരീക്ഷകർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച തുടരുകയാണ്.

Related Articles

Back to top button