KeralaLatest

ഡോ. സജിത്ത് വിജയരാഘവന് പുരസ്‌കാരം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ചെന്നൈ ആസ്ഥാനമായുള്ള സൊസൈറ്റി ഒഫ് ഇന്നൊവേറ്റീവ് എജ്യൂക്കേഷണലിസ്‌റ്റ് ആന്‍ഡ് സയന്റിഫിക് റിസര്‍ച്ച്‌ പ്രൊഫഷണലിന്റെ ഈവര്‍ഷത്തെ ഇന്നൊവേറ്റീവ് ഗ്ളോബല്‍ സയന്റിഫിക് റിസര്‍ച്ച്‌ എജ്യൂക്കേഷണലിസ്റ്റ് പ്രൊഫഷണല്‍ അവാര്‍ഡിന് ഡോ. സജിത് രാഘവന്‍ അര്‍ഹനായി. തിരുവനന്തപുരത്തെ കോളേജ് ഒഫ് എന്‍ജിനിയറിംഗ് ട്രിവാന്‍ഡ്രം (സി.ഇ.ടി) ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ് അദ്ദേഹം.

ഒക്‌ടോബര്‍ 18ന് പുരസ്‌കാരം സമ്മാനിക്കും. കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ യുവശാസ്‌ത്രജ്ഞ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഡോ. സജിത്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറായും ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്‌ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button