KeralaLatest

ജാഗ്രതാ നിര്‍ദ്ദേശം : ഉച്ചയ്‌ക്ക് 12 മുതല്‍ 2 മണി വരെ പുറത്തിറങ്ങരുത്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യനില്‍ നിന്നുമുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉണ്ട്. കേരളത്തില്‍ മാത്രം അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ 12 മണി മുതല്‍ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രത നിര്‍ദ്ദേശമുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രമാതീതമായ രീതിയിലാണ് താപനില ഉയരുന്നത്. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നും നാളെയും ചൂടുകാറ്റിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസത്തില്‍ ചൂടിന് അല്‍പ്പം കുറവ് ഉണ്ടാകുമെങ്കിലും വരും ദിവസങ്ങളില്‍ ചൂട് ശക്തമായി ഉയരും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ചൂട് കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

Related Articles

Back to top button