IndiaLatest

കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിങ് തോമര്‍, സഹകാർമിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു

“Manju”

ബിന്ദുലാൽ തൃശൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാന പ്രകാരമുള്ള പദ്ധതികളുടെ ഭാഗമായി കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിങ് തോമര്‍, സഹകാര്‍ മിത്ര ഇന്‍റേണ്‍ഷിപ്പ് പദ്ധതി ഇന്നലെ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയിലെ സാമ്പത്തിക വികസന സംഘടനയായ നാഷണല്‍ കോപ്പറേറ്റീവ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ – NCDC, വിഭവശേഷി വികസനം, യുവാക്കള്‍ക്ക് ധനസഹായത്തോടുകൂടിയ ഇന്‍റേ ന്‍റ്ണ്ഷിപ്പ്, യുവ സഹകരണ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്കായി ഉദാരമായ വായ്പാ സൗകര്യം എന്നിവ നല്‍കുന്നതായി അദ്ദേഹം അറിയിച്ചു.

NCDCയില്‍ പെയ്ഡ് ഇന്‍റേണായി ജോലി ചെയ്യാന്‍ യുവ പ്രൊഫഷണലുകള്‍ക്ക് അവസരം നല്‍കുന്ന സഹകാര്‍ മിത്ര പദ്ധതി അവര്‍ക്ക് പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നതിന് അവസരമൊരുക്കുന്നു. ഇതുകൂടാതെ അക്കാദമിക സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക്, കാര്‍ഷികോല്‍പ്പന്ന സംഘടനകള്‍ (FPO) പോലുള്ള സഹകരണ സംഘങ്ങളില്‍ ജോലി നോക്കുന്നതിലൂടെ, സംരംഭക ശേഷിയും നേതൃപാടവവും വികസിപ്പിക്കാനും പദ്ധതി സഹായിക്കും.

കൃഷി, അനുബന്ധ മേഖലകള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ പ്രൊഫഷണല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് ചെയ്യാന്‍ യോഗ്യതയുണ്ട്. അഗ്രി ബിസിനസ്, കോര്‍പ്പറേഷന്‍ തുടങ്ങിയവയില്‍ MBA ബിരുദം ഉള്ളവരും കോഴ്‌സ് ചെയ്യുന്നവരും പദ്ധതിക്കായി അപേക്ഷിക്കാന്‍ യോഗ്യരാണ്.

നാല് മാസക്കാലയളവിലെ ഇന്‍റേണ്‍ഷിപ്പ് സഹകാര്‍ മിത്ര പദ്ധതിക്കായി NCDC, ഫണ്ട് നീക്കിവച്ചിട്ടുണ്ട്. സഹകാര്‍മിത്ര പദ്ധതിക്കായി NCDC യുടെ വെബ്‌സൈറ്റില്‍ ഉള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പോര്‍ട്ടലും കേന്ദ്ര മന്ത്രി തോമര്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button