KeralaLatest

സ്ഥലം വില്‍പ്പനയ്ക്കായി പുതുവഴി തേടി ദമ്പതികള്‍

“Manju”

പുതുക്കാട് : ഒരു സമ്മാനക്കൂപ്പണ്‍ അടിച്ചാല്‍ 68 സെന്റ് സ്ഥലം സമ്മാനം!
കല്ലൂര്‍ നായരങ്ങാടി തുണിയമ്ബ്രാലില്‍ മുജി തോമസും ഭാര്യ ബൈസിയുമാണു തങ്ങളുടെ സാമ്ബത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ വേറിട്ട വഴി തേടുന്നത്. 4 വര്‍ഷം നിരന്തരം പരിശ്രമിച്ചിട്ടും തരക്കേടില്ലാത്ത വിലയ്ക്കു ഭൂമി വില്‍ക്കാന്‍ കഴിയാതെ വന്നതോടെ അവസാന കച്ചിത്തുരുമ്ബില്‍ പിടിക്കുകയാണിവര്‍. ഇങ്ഹനെയാണ് വേറിട്ട ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി സ്വന്തം ഭൂമിയില്‍ കൂപ്പണ്‍ വില്‍പനയുടെ പരസ്യ ബോര്‍ഡ് വച്ചത്.
1000 രൂപ മുടക്കി കൂപ്പണ്‍ എടുക്കുന്നവരില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് ഭൂമി സൗജന്യമായി നല്‍കുമെന്നാണു വാഗ്ദാനം.സാങ്കേതികമോ നിയമപരമോ ആയ മറ്റെന്തെങ്കിലും തടസ്സമുണ്ടായാലോ എന്ന ചോദ്യത്തിനും ഇവര്‍ക്കു മറുപടിയുണ്ട്, ‘അങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കൂപ്പണിന്റെ പണം തിരിച്ചുനല്‍കും. കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണു ഭൂമി വില്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ആദ്യം പ്രളയവും പിന്നീടു കോവിഡുമൊക്കെ വന്നപ്പോള്‍ ഭൂമിക്കച്ചവടം മൊത്തത്തില്‍ തളര്‍ന്നതോടെയാണു സ്ഥലം വില്‍ക്കാനുള്ള ശ്രമം നടക്കാതായത്. വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച ചിലര്‍ ന്യായവില പോലും വാഗ്ദാനം ചെയ്തില്ല. ഇതോടെ സ്ഥലം വില്‍പ്പനയ്ക്കായി എതെങ്കിലും വേറിട്ടവഴി കണ്ടെത്തണമെന്ന ചിന്തയിലേക്ക് ഈ ദമ്ബതികളെ നയിച്ചു.അതാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്.
കൂപ്പണ്‍ നറുക്കെടുപ്പു നടത്തി ഭൂമി കൈമാറിയാലോ എന്ന ആശയം വിരിഞ്ഞു. വക്കീലിനെ കണ്ട് ആശയം അവതരിപ്പിച്ചു. ടിക്കറ്റ് തുകയുടെ സമ്മാനനികുതി അടക്കം നിയമപ്രശ്‌നങ്ങള്‍ വക്കീല്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് വില്ലേജ് ഓഫിസ് അധികൃതരെ വിവരമറിയിച്ചു.ഓഗസ്റ്റ് 15ന് നായരങ്ങാടിയില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാര്‍മെന്റ്‌സില്‍ നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പില്‍ ഭൂമി ലഭിക്കുന്നയാള്‍ റജിസ്‌ട്രേഷന്‍ ചെലവുകള്‍ വഹിക്കേണ്ടിവരും. എന്തെങ്കിലും കാരണവശാല്‍ നറുക്കെടുപ്പു മുടങ്ങിയാല്‍ മറ്റൊരു തീയതിയിലേക്കു മാറ്റുമെന്നും ഇവര്‍ പറയുന്നു.

Related Articles

Check Also
Close
Back to top button