LatestThiruvananthapuram

പണിമൂല ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ച് മന്ത്രി ജി.ആർ അനിൽ

“Manju”

തിരുവനന്തപുരം : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നെടുമങ്ങാട് എം.എൽ.എയുമായ ജി.ആർ. അനിലിന്റെ മണ്ഡലത്തിലെ പോത്തൻകോട് പഞ്ചായത്തിലെ ശ്രീ പണിമൂല ദേവീക്ഷേത്രത്തിലെ  ദ്വിവത്സര സപ്തദിന ദേശീയോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം കഴിഞ്ഞദിവസം മന്ത്രിയുടെ ചേമ്പറിൽ കൂടുകയുണ്ടായി. യോഗത്തിൽ തിരുവനന്തരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, വിവിധ വകുപ്പ് മേധാവികൾ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഉത്സവത്തിന്റെ വിജയത്തിനായി സേവനങ്ങൾ ലഭ്യമാക്കുവാൻ നിർദ്ദേശിച്ചു മന്ത്രി നിദ്ദേശിച്ചു. ഉത്സവദിവസങ്ങളിൽ ക്ഷേത്രപ്പറമ്പിൽ
പോലീസ് സാന്നിധ്യവും, ഘോഷയാത്രയ്ക്ക് ഗതാഗത ക്രമീകരണവും ഉറപ്പാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ഉത്സവദിവസങ്ങളിൽ ക്ഷേത്രപ്പറമ്പിൽ മെഡിക്കൽ ടീമിന്റെ സാന്നിദ്ധ്യം ലഭ്യമാക്കും.

വികാസ് ഭവൻ, പോത്തൻകോട്, കണിയാപുരം, നെടുമങ്ങാട് , വെഞ്ഞാറമൂട് എന്നീ ഡിപ്പോകളിൽ നിന്നും ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിക്കുന്നതിന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്സവദിവസങ്ങളിൽ പായസം വഴിപാട് ഉള്ളതിനാൽ ഫയർഫോഴ്സ് ടീമിന്റെ സേവനം ഉറപ്പാക്കും. സപ്ലൈകോ മൊബൈൽ മാവേലി വാഹനത്തിന്റെ സേവനം പൊങ്കാല ദിവസങ്ങളിൽ ലഭ്യമാക്കും.

വാട്ടർ അതോറിറ്റി, കെഎസ്ഇബി, പഞ്ചായത്ത്, കോർപ്പറേഷൻ, പി.ഡബ്ല്യു.ഡി, എക്സൈസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ സേവനം ഉറപ്പുവരുത്തു മെന്നു മന്ത്രി പറഞ്ഞു.

പത്രക്കുറിപ്പ് – 01-04-22
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ്

Related Articles

Back to top button