IndiaLatest

രാജ്യത്ത് കൊറോണ കേസുകള്‍ ഗണ്യമായി കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനതോത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1096 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച ആകെയാളുകളുടെ എണ്ണം 43.02 കോടിയായി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനമാണ്.

നിലവില്‍ 13,013 രോഗികളാണ് ചികിത്സയിലുള്ളത്. ഇരുപത് ലക്ഷത്തിനടുത്ത് സജീവ രോഗികളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് 15,000ത്തില്‍ താഴെയെത്തിയത്. 81 മരണങ്ങള്‍ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണം 5,21,345 ആയി.

98.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 42.49 കോടി ജനങ്ങള്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചു. ആകെ 184.66 കോടി വാക്‌സിന്‍ ഡോസുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകളില്‍ വ്യക്തമാക്കുന്നത്.

 

 

Related Articles

Back to top button