KeralaLatest

‘കാതില്‍ തേന്‍മഴയായ്’….  ഗാനഗന്ധര്‍വ്വന് ശതാഭിഷേകം

“Manju”

കൊച്ചി: ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് ഇന്ന്84ാം പിറന്നാള്‍. പാട്ടില്‍ പ്രിയമുള്ള ഓരോ മലയാളികളുടെയും ഉള്ളില്‍ എപ്പോഴും യേശുദാസിന്റെ പാട്ടുകളുണ്ടാവും. മലയാളികള്‍ ഒന്നാകെ നെഞ്ചേറ്റിയ പാട്ടുകള്‍. ഒരോ ജീവിതഘട്ടത്തിലും ഓരോമലയാളികളുടെയും ഉള്ളില്‍ അദ്ദേഹത്തിന്റെ പാട്ടുകളുണ്ടാവും. അദ്ദേഹത്തിന്റെ ശതാഭികേഷ ആഘോഷത്തിലാണ് സംഗീതാസ്വാദകര്‍. അതിന് നന്ദിയറിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് യേശുദാസ് എന്ന സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍.

ജാതിമഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്പറഞ്ഞു. ശരീരത്തിന്റെ തുടിപ്പുകള്‍പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു.മലയാളചലച്ചിത്ര ലോകം കൊച്ചിയില്‍ സംഘടിപ്പിച്ച ശതാഭിഷേക ആഘോഷ പരിപാടിയില്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഗദീശ്വരന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടും താന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എല്ലാവരും സംഗീതത്തെ ബഹുമാനിക്കുക.സംഗീതമാണ് ലോകത്തിന്റെ നിലനില്‍പ്പ്. ജീവന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. ലോകത്തെ എല്ലാ നദികളാണെങ്കിലും കാറ്റാണെങ്കിലും അതിലെല്ലാം സംഗീതത്തിന്റെ അംശമുണ്ട്. അതിനെ ബഹുമാനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ജാതിയോ മതമോ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയും. സംഗീതത്തിന് ഒരു ജാതിയും മതവും ഇല്ലെന്നാണ് ഈ ജീവിതം പഠിപ്പിച്ചത്. ലോകം മുഴുക്കെ ശാന്തിയും സമാധാനവും ഉണ്ടാകട്ടെയെന്ന് മാത്രം ആശംസിക്കുന്നുവെന്ന് യേശുദാസ് പറഞ്ഞു.

മകന്‍ വിജയ് യേശുദാസ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.സംവിധായകന്‍ സത്യന്‍ അന്തിക്കാട്,സംഗീത സംവിധായകരായ ജെറി അമല്‍ ദേവ്,ഔസേപ്പച്ചന്‍,വിദ്യാധരന്‍,നടന്മാരായ ദിലീപ്,സിദ്ദീഖ്,മനോജ് കെ ജയന്‍,നാദിര്‍ഷ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

Related Articles

Back to top button