![](https://i0.wp.com/santhigirinews.org/wp-content/uploads/2022/04/കടബാധ്യത-മാത്യു-കുഴല്നാടന്-ഏറ്റെടുത്തു.....jpeg?resize=303%2C166&ssl=1)
മൂവാറ്റുപുഴ ; വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ വീടിന്റെ കടബാധ്യത മാത്യു കുഴല്നാടന് എം.എല്‍.എ ഏറ്റെടുത്തു മൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴല്നാടന് എം.എല്‍.എ ഏറ്റെടുത്തു. മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെ, വീട്ടില്‍ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കായിരുന്നു കുടുംബത്തിന്റെ വീട് ജപ്തി ചെയ്തത്.
പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്പില്‍ അജേഷിന്റെയും മഞ്ജുവിന്റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെയാണ് ഇറക്കിവിട്ടത്.ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.