KeralaLatest

അച്ഛനും സഹോദരനും ദേശീയ ചലച്ചിത്രപുരസ്കാരം

“Manju”

ശ്രീജ.എസ്‌

അച്ഛനും സഹോദരനും ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച സന്തോഷത്തില്‍ നടിയും പ്രിയദര്‍ശന്റെ മകളുമായ കല്യാണി പ്രിയദര്‍ശന്‍. അവാര്‍ഡ് നേട്ടത്തില്‍ അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചുകൊണ്ടാണ് നടി കല്യാണിയുടെ കുറിപ്പ്.

‘നിങ്ങള്‍ രണ്ടുപേരെ കുറിച്ച്‌ ഏറെ അഭിമാനിക്കുന്നു. മരക്കാര്‍ എനിക്ക് ഒരു കുടുംബം പോലെയായിരുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒരു സിനിമയില്‍ ഒരുമിച്ചത്, ആ ചിത്രം തന്നെ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഈ പ്രൊജക്റ്റിനെ കുറിച്ച്‌ കൂടുതല്‍ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.’-കല്യാണി പറയുന്നു.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മൂന്നു അവാര്‍ഡുകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സ്പെഷല്‍ ഇഫക്‌ട്സിനുള്ള പുരസ്കാരവും കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവുമാണ് ചിത്രത്തെ തേടിയെത്തിയത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ ആണ് വിഎഫ്‌എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇതേ ചിത്രത്തിലൂടെ സംസ്ഥാനപുരസ്കാരവും സിദ്ധാര്‍ഥിനെ തേടിയെത്തിയിരുന്നു.

കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സുജിത് സുധാകരനും സായിയുമാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണ്. മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളാണ് മരക്കാറിലുള്ളത്. ആന്‍റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Related Articles

Back to top button