IndiaLatest

സംസ്ഥാനത്ത് സ്ഥാപിക്കുന്നത് 700 ഓളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍

“Manju”

കൊല്ലം: നിരീക്ഷണ ക്യാമറകള്‍ കാണുമ്പോള്‍ ആക്സിലേറ്ററില്‍ നിന്ന് കാലെടുക്കുന്ന വിരുതന്മാര്‍ സൂക്ഷിക്കുക, നിരത്തില്‍ കണ്ണ് തുറന്നിരിപ്പുണ്ട് ‘ബുദ്ധി”യുള്ള ക്യാമറകള്‍.
സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കാമറകള്‍ കമ്ബ്യൂട്ടറുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം നിലവില്‍ വന്നു. കൊല്ലം ജില്ലയില്‍ മാത്രം 50 ക്യാമറകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 80 കേന്ദ്രങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്ക് പുറമേയാണ് പുതിയവ സ്ഥാപിച്ചത്. ഈ മാസം പകുതിയോടെ ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ 700 ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ജില്ലാ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കെല്‍ട്രോണിനാണ് പദ്ധതി നിര്‍വഹണ ചുമതല.
സമയം കണക്കാക്കി കുടുക്കും
1. നിരീക്ഷണ കാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം വിശകലനം ചെയ്ത് അമിതവേഗം കണ്ടെത്തും
2. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനം
3. ഓട്ടോമാ​റ്റിക്കായി നിയമലംഘനം പിടികൂടുന്ന കാമറകള്‍ രാജ്യത്ത് ആദ്യം
4. സൗരോര്‍ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസമാകില്ല
5. ഹെല്‍മ​റ്റ് ഇല്ലാതെയും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും കുടുങ്ങും
6. കണ്‍ട്രോള്‍ റൂമിലെ കമ്ബ്യൂട്ടറുകളില്‍ നിയമലംഘകര്‍ക്കുള്ള പിഴയുടെ ചെല്ലാന്‍ ഓട്ടമാ​റ്റിക്കായി തയ്യാറാകും
7. 800 മീ​റ്റര്‍ പരിധിയിലുള്ള നിയമ ലംഘനങ്ങള്‍ വരെ ഒപ്പിയെടുക്കും
8. കാമറ സ്ഥാപിച്ചിട്ടുള്ളത് നാല് മീ​റ്റര്‍ ഉയരത്തിലുള്ള തൂണുകളില്‍
9. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി സീ​റ്റ് ബെല്‍​റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം നല്‍കും.
10. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും പിടികൂടും
ഹെല്‍മെറ്റില്ലേല്‍ ലൈസന്‍സ് പോകും
ഹെല്‍മെ​റ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെ കണ്ടെത്തി തത്സമയവിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈ​റ്റിലേക്ക് നല്‍കും. വാഹന രജിസ്ട്രേഷന്‍ നമ്ബര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്ക് പിഴത്തുക എസ്.എം.എസായെത്തും. ഇതേസമയം കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലേക്കും വിവരങ്ങള്‍ കൈമാറും. രണ്ടാമത് കു​റ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക 1000 രൂപയാകും. നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

Related Articles

Back to top button