IndiaLatest

ഐഎസ്‌ആര്‍ഒ മുന്‍ മേധാവി കെ ശിവന്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് രാജ്യോത്സവ പുരസ്‌കാരം

“Manju”

ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ മുന്‍ മേധാവി കെ ശിവന്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് രാജ്യോത്സവ പുരസ്‌കാരം. കെ ശിവന് പുറമെ നടന്മാരായ ദത്തണ്ണ, അവിനാഷ്, സിഹി കഹി ചന്ദ്രു എന്നിവരുള്‍പ്പെടെയുള്ള 67 പേര്‍ക്കാണ് അവാര്‍ഡ് ലഭിക്കുക എന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

അര്‍ഹരായവരിലേക്കാണ് ഇത്തവണ അവാര്‍ഡുകള്‍ എത്തിയതെന്ന് കന്നഡ സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാര്‍ പറഞ്ഞു. എല്ലാ വര്‍ഷവും വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം ചെയ്യുന്നവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നത് പതിവാണ്. അവാര്‍ഡ് ആഗ്രഹിക്കാതെ തങ്ങളുടെ ജോലി സത്യസന്ധമായി നിറവേറ്റിയവരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. സോളിഗ സമുദായത്തില്‍ സഹകരണ സംഘങ്ങളെ ജനകീയമാക്കിയ സോളിഗര മദാമ്മ, സാലുമരദ നിങ്കണ്ണ (പരിസ്ഥിതി പ്രവര്‍ത്തകന്‍), യക്ഷഗാന കലാകാരന്‍ ഡോ. എം. പ്രഭാകര്‍ ജോഷി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മദന്‍ ഗോപാല്‍, എഴുത്തുകാരായ എആര്‍ മിത്ര, പ്രൊഫസര്‍ കൃഷ്ണഗൗഡ, ഭിന്നശേഷിക്കാരനായ നീന്തല്‍ താരം രാഘവേന്ദ്ര അന്‍വേകര്‍ അന്‍വേകര്‍ എന്നിവര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ 10 സംഘടനകള്‍ക്ക് അമൃത മഹോത്സവ് സംസ്ഥാന അവാര്‍ഡ്-2022 നല്‍കി ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അവാര്‍ഡിന് അര്‍ഹരായവരെ അഭിന്ദിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

കന്നഡ രാജ്യോത്സവ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ വിജയികള്‍ക്കും, സംഘടനകള്‍ക്കും സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ച്‌ ഞാന്‍ ആശംസ നേരുന്നു. ഈ നേട്ടം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്. അര്‍ഹരായവരെ കണ്ടെത്തുന്നതില്‍ സുതാര്യത പുലര്‍ത്തിയ അവാര്‍ഡ് നിര്‍ണയ സമിതിയെയും അദ്ദേഹം അഭിനന്ദിച്ചു. 5 ലക്ഷം രൂപയും 25 ഗ്രാം സ്വര്‍ണവും അവാര്‍ഡ് ഫലകവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക.

Related Articles

Back to top button