KeralaLatest

കുഞ്ഞനുജത്തിയുമായി സ്കൂളിലെത്തുന്ന പത്തുവയസുകാരിയുടെ കഥ

“Manju”

പത്ത് വയസ്സുകാരി സ്കൂളിലെത്തുന്നത് കുഞ്ഞനുജത്തിയുമായി; മെയ്നിങ്സിന്‍ലു എന്ന പെണ്‍കുട്ടിയുടെ നൊമ്പരപ്പെടുത്തുന്ന കഥ
വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം വിദ്യാഭ്യാസം മുഴുവന്‍ ആക്കാതെ ഉപേക്ഷിക്കേണ്ടി വന്നവരും ഒരുപാടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്ന ഒരു ഒരു പത്ത് വയസുകാരിയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളിലെ ചര്‍ച്ച.
രാവിലെ സ്‌കൂളില്‍ പോയി പഠിച്ചും രാത്രി കാലങ്ങളില്‍ അധ്വാനിച്ചും കുടുംബം നോക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റും ഉണ്ട്.
കുഞ്ഞനുജത്തിയെ ക്ലാസ്മുറിയില്‍ കൊണ്ടുവന്ന് പരിപാലിക്കുന്നതോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകുന്ന ഈ സഹോദരിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്. മണിപ്പൂരിലുള്ള മെയ്‌നിങ്‌സിന്‍ലു പാമേയ് എന്ന പെണ്‍കുട്ടിയാണ് തന്റെ അനുജത്തിയെ ക്ലാസില്‍ എത്തിച്ചത്. അവരുടെ മാതാപിതാക്കള്‍ പാടത്ത് പണിയെടുക്കാന്‍ പോയതോടെ വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാതായി. ഇത് കണ്ട സഹോദരി കുഞ്ഞിനെ തന്നോടൊപ്പം സ്‌കൂളിലേക്ക് എടുത്തു.
ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മറുപടിയുമായി സംസ്ഥാന മന്ത്രിയും രംഗത്തെത്തി. ബിജെപി മന്ത്രി ബിസ്വജിത്ത് സിംഗാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വിദ്യാഭ്യാസത്തോടുള്ള ആത്മസമര്‍പ്പണമാണ് വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത് എന്ന് മന്ത്രി കുറിച്ചു.
തുടര്‍ന്ന് മന്ത്രി, കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടുകയും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. രാജ്യത്തിന് കരുത്തേകുന്ന കുട്ടികളുടെ അര്‍പ്പണബോധത്തിന് മുന്നില്‍ നാം ഒന്നുമല്ലാതാക്കുന്നു എന്നും മന്ത്രി പറയുന്നു.

Related Articles

Back to top button