Kerala

കാഞ്ഞങ്ങാട്ട് ശാന്തിഗിരിയുടെ അന്നദാനം

“Manju”

 

കാഞ്ഞങ്ങാട്: നവഒലി ജ്യോതിർദിനത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം കേരളത്തിലെ സമൂഹ അടുക്കളകൾ വഴി നടപ്പിലാക്കുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ഏരിയയിലേക്കുള്ള സമർപ്പണം കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ രമേശൻ ഏറ്റുവാങ്ങി.

കാഞ്ഞങ്ങാട് മുനിപ്പാലിറ്റിയിലെ ആശ്രമ വിശ്വാസികളായ തങ്കമണി, പ്രവീണ, വിനോദ് ,സുപ്രിയ, സന്ധ്യ എന്നിവർ സന്നിഹിതരായിരുന്നു.

ചെറുവത്തൂർ പഞ്ചായത്തിൽ ശ്രീ. മാധവൻ മണിയറയെ ശ്രീമതി. ശ്രീജ ശ്രീധരൻ എല്പിക്കുന്നു
ബേഡടുക്ക പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീ. രാമചന്ദ്രൻ സ്വീകരിച്ചു. മെമ്പർ ശ്രീ.ഗോപാലൻ കുണ്ടംകുഴി സമീപം ഗോവിന്ദൻ ,ഹരീഷ്, രമ്യ ഹരീഷ് എന്നിവർ സംബന്ധിച്ചു
കോടോംബേളൂർ പഞ്ചായത്തിൽ പ്രസിഡണ്ട് സി കുഞ്ഞിക്കണ്ണൻ സ്വീകരിച്ചു ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി, മെമ്പർമാരായ ശ്രീമതി.ഇന്ദിര, ശ്രീമതി ലളിത, ശ്രീമതി ഉഷ, ശ്രീമതി ലത എന്നിവരും ആശ്രമത്തിന് വേണ്ടി മനോജ്, സൂരജ് എന്നിവരും സംബന്ധിച്ചു
തൃക്കരിപ്പൂർ പഞ്ചായത്തിൽ പ്രസിഡണ്ട് ശ്രീമതി. ഫൗസിയ സ്വീകരിച്ചു. ആശ്രമത്തിന് വേണ്ടി ശ്രീധരൻ തൃക്കരിപ്പൂർ ,രവീന്ദ്രൻ ചെറുവത്തൂർ എന്നിവർ സംബന്ധിച്ചു

Related Articles

Back to top button