IndiaKeralaLatest

പി.പ്രസാദ്; കൃഷിപക്ഷ മന്ത്രി

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

പന്തളം:  പന്തളം എൻ.എസ്.എസ്.കോളേജ് കൂട്ടായ്മയായ ‘പക്ഷിക്കൂട്ടത്തിന്റെ’ കാർഷിക സമിതിയിലെ പ്രധാനിയായ പി.പ്രസാദ് കൃഷിമന്ത്രി ആയിരിക്കുന്നു. നെല്ലും പച്ചക്കറിയും എള്ളും മീനുമെല്ലാം കൃഷി ചെയ്യുമ്പോൾ നേരിട്ടിറങ്ങി പ്രവർത്തിക്കുന്ന കൃഷി പക്ഷക്കാരൻ.
ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ കർഷകരുടെ പ്രതീക്ഷയ്ക്ക് ഒരിക്കലും മങ്ങലേൽക്കുകയില്ല.
പക്ഷിക്കൂട്ടത്തിന്റെ കഴിഞ്ഞ കൊയ്ത്തിന് പി.പ്രസാദ് പറഞ്ഞ വാക്കുകൾ. ‘കേരളത്തിൽ നെൽകൃഷി കുറയുന്നു. പക്ഷേ, പച്ചക്കറി മേഖലയിൽ കൂടുതൽ പേർ എത്തുന്നു. എങ്കിലും, വിത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.വിപണി കണ്ടെത്താൻ കഴിയാത്ത പ്രതിസന്ധി. ഇതിനെല്ലാം മാറ്റം വരണം’. അന്ന് പി. പ്രസാദ് പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാക്കുവാൻ അദ്ദേഹത്തിനുതന്നെ അവസരം ലഭിച്ചിരിക്കുന്നു. ഉൽപ്പാദനക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കുവാൻ കർഷകരെ നേരിട്ടറിയാവുന്ന, പാടത്തും പറമ്പിലും പണിയെടുക്കുന്ന പരിസ്ഥിതിപ്രവർത്തകനും, കർഷകനും,സാധാരണക്കാരിൽ സാധാരണക്കാരനുമായ നമ്മുടെ കൃഷിമന്ത്രി പി. പ്രസാദിനെ കഴിയട്ടെ.

Related Articles

Back to top button