InternationalLatest

അടിയന്തര ലാന്‍ഡിങ്; കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു

“Manju”

സാന്‍ജോസ്: കോസ്റ്ററിക്കയിലെ സാന്‍ജോസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ജര്‍മന്‍ ലോജിസ്റ്റിക്‌സ് ഭീമന്‍മാരായ ഡിഎച്ച്‌എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി റെഡ്‌ക്രോസ് വളണ്ടിയറായ ഗ്യുഡോ വാസ്‌കസ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 10.30 നാണ് സാന്‍ജോസിന് പുറത്തുള്ള ജുവാന്‍ സാന്താമരിയ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 25 മിനിറ്റിനകം തിരിച്ചിറക്കുകയായിരുന്നു.

Related Articles

Back to top button