KeralaLatest

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം

“Manju”

പ്രജീഷ് വള്ള്യായി

രാജ്യത്തെ ലോക്ക്ഡൗൺ നീട്ടി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ. കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ 2020 ജൂൺ എട്ടുമുതൽ പൊതുജനങ്ങൾക്കായി ആരാധനാലയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സേവനുമായി ബന്ധപ്പെട്ട മറ്റു സർവീസുകൾ, ഷോപ്പിങ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കും.

പൊതുസ്ഥലങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടൻ പ്രസിദ്ധീകരിക്കും.

ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണം കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

Related Articles

Back to top button