IndiaLatest

ബാബറി മസ്ജിദ് കേസിൽ വിധി പ്രസ്താവന നാളെ; ബിജെപി കേന്ദ്ര നേതൃത്വം ആശങ്കയിൽ

“Manju”

ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ നാളെ ലഖ്‌നൗവിലെ കോടതി വിധി പ്രസ്താവിക്കാനിരിക്കെ
രാഷ്ട്രീയമായ കടുത്ത ആശങ്കയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മുതിർന്ന നേതാക്കൾ കുറ്റകാരാണെന്ന് കണ്ടെത്തിയാൽ അത് പരസ്യകലാപത്തിലേക്കാവും പാർട്ടിയെ നയിക്കുന്നത്. അയോധ്യ പ്രക്ഷോഭത്തിന്റെ മുന്നണിയിൽ നിന്നവരെ അവഗണിക്കുന്ന നിലപാടാണ് നിലവിലുള്ള നേത്യത്വം സ്വീകരിയ്ക്കുന്നത് എന്ന അതൃപ്തി ബിജെപി അണികളിൽ എറെ കാലമായി ശക്തമാണ്.

അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പിന്നാലെയാണ് സിബിഐ കോടതി നാളെ വിധി പറയുന്നത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, വിനയ് കത്വാർ, സാധ്വി റിതമ്പര അടക്കമുള്ള മുതിർന്ന നേതാക്കളാണ് പ്രധാന പ്രതികൾ. പ്രത്യേക സിബിഐ കോടതി വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 30നകം വിധി പ്രസ്താവിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ പൂർത്തിയായത്. കോടതി വിധി എന്താണെന്ന ജിജ്ഞാസയിലാണ് ബിജെപി ദേശീയ നേതൃത്വം.

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അവസരമൊരുക്കിയവരെ പാർട്ടി അവഗണിക്കുന്നു എന്ന പരാതി ബിജെപിയിലെ ഒരു വിഭാഗം കാലങ്ങളായി ഉന്നയിക്കുന്നുണ്ട്. 32 പേരാണ് സിബിഐ തയ്യാറാക്കിയ കുറ്റപത്രം അനുസരിച്ച് പ്രതികൾ. ഇവർ എല്ലാവരും തന്നെ വിചാരണയും നേരിട്ടു. അയോധ്യ വിഷയത്തിലെ സിബിഐ കേസിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജ്യ വ്യാപകമായി സുരക്ഷാ മുൻ കരുതൽ ശക്തമാക്കി. കരുതൽ തടങ്കലിന് അടക്കം നിർദേശമുണ്ട്. വിധി കേൾക്കാൻ അഡ്വാനി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ കൊവിഡ് പശ്ചാത്തലത്തിൽ കോടതിയിൽ എത്തില്ല.

Related Articles

Back to top button