KannurKeralaLatest

കെണിയൊരുക്കി സ്ലാബിടാത്ത ഓവുചാല്‍

“Manju”

മട്ടന്നൂര്‍ : കല്ലേരിക്കര പാറാപ്പൊയിലില്‍ വിമാനത്താവള പ്രദേശത്തുനിന്നുള്ള വെള്ളം ഒഴുകിപ്പോകാന്‍ നിര്‍മിച്ച ഓവുചാലിന് സ്ലാബിടാത്തത് അപകടഭീഷണിയായി. നിരവധി പേര്‍ക്കാണ് ഓവുചാലില്‍ വീണ് പരിക്കേല്‍ക്കുന്നത്. വിമാനത്താവളത്തിന്റെ അപ്രോച്ച്‌ ലൈറ്റ് ഏരിയയില്‍നിന്ന് തുടങ്ങി മട്ടന്നൂര്‍-വിമാനത്താവള റോഡ് വരെയാണ് ഓവുചാല്‍ വീതികൂടി വികസിപ്പിച്ചിട്ടുള്ളത്. 400 മീറ്ററോളം നീളമുള്ള ഓവുചാലിന്റെ 100 മീറ്ററോളം ഭാഗത്താണ് സ്ലാബിടാതെയുള്ളത്.

ഓവുചാലിന് മീതെ സ്ലാബ് സ്ഥാപിച്ച്‌ നടക്കാനും ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാനും സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ചെറുതും വലുതുമായി 16 കൈത്തോടുകളുടെ നിര്‍മാണത്തിനായി 70 കോടി രൂപയുടെ പദ്ധതിയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്നത്.

Related Articles

Back to top button