നഗരത്തിലെ ഏഴ് സ്കൂളുകള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഇ-മെയില്‍ സന്ദേശം വഴിയാണ് ഭീഷണി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍ പന്താണ് ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോലീസ് വിശദമായ പരിശോധന നടത്തുകയാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ബോംബ് സ്ക്വോഡും പരിശോധനയ്ക്കുണ്ട്. സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
Related Articles
Check Also
Close
-
കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലയിൽ നടപ്പാക്കിത്തുടങ്ങി: കർഷകർക്ക് ആശ്വാസംAugust 17, 2020 5:45 PM