ന്യൂഡല്‍ഹി: രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പുറത്തു വിട്ടു. കേന്ദ്ര സര്‍ക്കാരാണ് പട്ടിക പുറത്തുവിട്ടത്. മദ്രാസ് ഐഐടിയാണ് റാങ്കില്‍ ഒന്നാം സ്ഥാനത്ത് . ബംഗളൂരു ഐഐഎസ്സി രണ്ടാം സ്ഥാനത്തും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്. മികച്ച പത്ത് എന്‍ജിനീയറിങ് കോളേജുകളുടെ പട്ടികയില്‍ എട്ട് ഐഐടികളും രണ്ട് എന്ഐടികളുമാണ് ഇടം പിടിച്ചത്.
ഡല്‍ഹിയിലെ മിറാന്‍ഡ ഹൗസ് കോളേജാണ് മികച്ച കോളേജ് എന്നുളള നേട്ടം സ്വന്തമാക്കിയത്. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാം സ്ഥാനത്തുമെത്തി. ഡല്‍ഹി എയിംസാണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജായി തിരഞ്ഞെടുത്തിരിക്കുന്നത്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മൂന്നാം റാങ്കും നേടി.
ബംഗളൂരു ഐഐഎസ്സിയാണ് മികച്ച ഗവേഷണ സ്ഥാപനം. മദ്രാസ് ഐഐടിക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം റാങ്ക്. ബോംബെ ഐഐടി മൂന്നാമതും എത്തി. മികച്ച മാനേജ്മെന്റ് കോളേജ് ആയി ഐഐഎം അഹമ്മദാബാദിനെ തെരഞ്ഞെടുത്തു. ജാമിയ ഹംദര്‍ദ് ആണ് ഫാര്‍മസി പഠനത്തില്‍ മുന്നില്‍.