LatestThiruvananthapuram

പഞ്ചിം​ഗ് പുനഃസ്ഥാപിച്ച്‌ സര്‍ക്കാര്‍ ഓഫീസുകള്‍

“Manju”

തിരുവനന്തപുരം : കോവിഡ് വ്യാപനം ശക്തമായതോടെ സര്‍ക്കാര്‍ ഓ‌‍ഫീസുകളിലെ പഞ്ചിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പലയിടത്തും വര്‍ക്ക് ഫ്രം ഹോം സംവിധാനം ആയതിനാല്‍ ആണ് പഞ്ചിംഗ് ഒഴിവാക്കിയത്. എന്നാല്‍, കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച്‌ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ 2021 സെപ്തംബര്‍ 16 മുതല്‍ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ പഞ്ചിംഗ് നടപ്പാക്കിയിരുന്നു. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ വരുന്നതോടെ, ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ വരെ വൈകാം. എന്നാല്‍, അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും.

Related Articles

Back to top button