IndiaLatest

“മഹിളാ സമ്മാന്‍ ബചത് പത്ര” സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണം

“Manju”

ന്യൂഡല്‍ഹി: സ്ത്രീകളെ ആദരിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് ആരംഭിച്ച മഹിളാ സമ്മാന്‍ ബചത് പത്രഅതിന് മികച്ച ഉദാഹരണമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ‘മഹിളാ സമ്മാന്‍ ബചത് പത്രഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. എന്ന് ഇന്ത്യാ പോസ്റ്റിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവ്ഓര്‍മ്മയ്‌ക്കായാണ് കേന്ദ്ര ധനമന്ത്രി 2023-24 ബജറ്റില്‍ മഹിളാ സമ്മാന്‍ ബചത് പത്ര പദ്ധതി പ്രഖ്യാപിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും സമ്പദ് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനും ശാക്തീകരിക്കാനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയത്. മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഈ വര്‍ഷം ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നു. 1.59 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ ഇത് പ്രാബല്യത്തില്‍ വരുകയും ചെയ്തു.

Related Articles

Back to top button