IndiaLatest

വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

“Manju”

 

കൊച്ചി: ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.

സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.

വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. “വിഷുവിന്റെ പ്രത്യേക വേളയില്‍, പ്രത്യേകിച്ച്‌ ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍. ആവോളം സന്തോഷവും നല്ല ആരോഗ്യവും നിറഞ്ഞ വര്‍ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു“, അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്നു, “ഐശര്യവും സമൃദ്ധിയും കളിയാടുന്ന പുതിയ പുലരിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് വിഷു നമുക്ക് സമ്മാനിക്കുന്നത്. നാടിന്‍്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. എല്ലാവര്‍ക്കും ആഹ്ലാദപൂര്‍വ്വം വിഷു ആശംസകള്‍ നേരുന്നുഅദ്ദേഹം കുറിച്ചു.

ഐശര്യവും സമൃദ്ധിയും കളിയാടുന്ന പുതിയ പുലരിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് വിഷു നമുക്ക് സമ്മാനിക്കുന്നത്. നാടിന്‍്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. എല്ലാവര്‍ക്കും ആഹ്ലാദപൂര്‍വ്വം വിഷു ആശംസകള്‍ നേരുന്നു.

 

Related Articles

Back to top button