ഹൈദരാബാദ് : അഭിഭാഷക ദമ്ബതികളായ ഗട്ടു വാമന്‍ റാവുവും ഭാര്യ പി വി നാഗമാനിയുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെലങ്കാന ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന പ്രശസ്ത അഭിഭാഷക ദമ്പതികളാണ് കൊല്ലപ്പെട്ടത്.
ഇന്നലെ ഉച്ച തിരിഞ്ഞ് കോടതിയില്‍ നിന്നും മടങ്ങവെ മന്താനി പെഡപ്പള്ളി നഗരങ്ങള്‍ക്ക് ഇടയിലുള്ള റോഡില്‍ വെച്ചായിരുന്നു അക്രമണം. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഇരുവരെയും പിടിച്ചു പുറത്തിറക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൊബൈലില്‍ നിരവധിയാളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. വീഡിയോയില്‍ തുടര്‍ച്ചയായി കുത്തുന്നതും പിന്നില്‍ ഒരു ബസ് നിര്‍ത്തിയ ശേഷം ഹോണ്‍ മുഴക്കുന്നതും കാണുവാന്‍ സാധിക്കുന്നുണ്ട്. പ്രൊഫഷണല്‍ കുറ്റവാളി സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് നല്കുന്ന വിശദീകരണം