InternationalLatest

വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് പരിശോധനകള്‍ ഒഴിവാക്കി യു.കെ

“Manju”

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനായി വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് ഇന്നുമുതല്‍ പരിശോധനകളെല്ലാം ഒഴിവാക്കി യു.കെ. ജനുവരി 24ലെ ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം പൂര്‍ണമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോം മാത്രം മതിയാകും. പൂര്‍ണമായി വാക്‌സിനെടുക്കാത്തവര്‍ക്ക് അവിടെയെത്തിയ അന്നോ രണ്ടു ദിവസം കഴിയും മുമ്പോ പ്രീ ഡിപ്പാര്‍ച്ചര്‍ ടെസ്റ്റും പിസിആര്‍ ടെസ്റ്റും ചെയ്താല്‍ മതിയാകും.

അതേസമയം, യുകെയിലെ 12-15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുറത്തേക്ക് യാത്ര നടത്തുമ്പോള്‍ തങ്ങളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസും മുമ്പ് അണുബാധയുണ്ടതിന്റെ രേഖയും ഡിജിറ്റല്‍ എന്‍എച്ച്‌എസ് കോവിഡ് പാസ് വഴി കാണിക്കാനാകും. ഇതു ഇതര രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.

Related Articles

Back to top button