IndiaLatest

ഭീകരനെ സുരക്ഷ സേന പിടികൂടി

“Manju”

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരു ഭീകരനെ സുരക്ഷ സേന അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ദോഡയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഫരീദ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. കോടി ദോഡ സ്വദേശിയാണ്. അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ചെക്ക് പോയിന്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ആയുധവുമായി ഇയാളെ സുരക്ഷാ സേന പിടികൂടിയത്.

Related Articles

Back to top button