IndiaLatest

സ്ക്കൂളുകളില്‍ ഇനി ഭഗവത് ഗീതയും

“Manju”

ഷിംല: ഹിമാചല്‍ പ്രദേശിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ ശ്ലോകങ്ങള്‍ ചൊല്ലും. പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.ഭഗവത് ഗീതയടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് ഹിമാചല്‍ പ്രദേശ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് (എച്ച്‌.പി.എസ്.ഇ.ബി) ഒരുങ്ങുന്നത്. ഇതോടെ, വിദ്യാഭ്യാസത്തെ ‘കാവിവല്‍ക്കരിക്കാനുള്ള’ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി വിമര്‍ശകര്‍ രംഗത്തുണ്ട്.

പുതിയ പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളെ സംസ്‌കൃതവും ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേദഗണിതവും (വേദിക് മാത്തമാറ്റിക്‌സ്) പഠിപ്പിക്കാനാണ് എച്ച്‌.പി.എസ്.ഇ.ബി ഒരുങ്ങുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഭഗവത് ഗീത ഒരു വിഷയമായി പഠിക്കണമെന്നും എച്ച്‌.പി.എസ്.ഇ.ബി നിഷ്‌കര്‍ഷിക്കുന്നുണ്ട്. സയന്‍സ് അടക്കമുള്ള സ്ട്രീമുകളിലെ വിദ്യാര്‍ത്ഥികളാണ് ഭഗവത് ഗീത പഠിക്കേണ്ടി വരുന്നത്.

Related Articles

Back to top button