IndiaLatest

അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

“Manju”

ദില്ലി: പാക് സാമൂഹ്യ പ്രവര്‍ത്തക ബില്‍ക്വിസ് ഈദിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.മാനുഷിക പ്രവര്‍ത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവന്‍ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചുവെന്നാണ് ബില്‍ക്വിസ് ഈദിയെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. “ബില്‍ക്വിസ് ഈദിയുടെ വിയോഗത്തില്‍ എന്റെ ആത്മാര്‍ത്ഥമായ അനുശോചനം. മാനുഷിക പ്രവര്‍ത്തനത്തിനായുള്ള അവരുടെ ജീവിതകാലം മുഴുവന്‍ സമര്‍പ്പണം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ സ്പര്‍ശിച്ചു. ഇന്ത്യയിലെ ആളുകളും അവരെ സ്നേഹപൂര്‍വ്വം ഓര്‍ക്കുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.”-മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button