IndiaLatest

ജമ്മുകശ്മീരിൽ വൻ ആയുധവേട്ട

“Manju”

ജമ്മുകശ്മീരില്‍ വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെത്തി സൈന്യം. കുപ്‌വാരയിലെ നിയന്ത്രണ രേഖയോട് അടുത്ത് കിടക്കുന്ന താഡ് ഗ്രാമത്തിലാണ് തിരച്ചില്‍ നടന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ണാഹ് താലൂക്കിലെ ഗ്രാമീണ മേഖലകളില്‍ സൈന്യം തിരച്ചില്‍ വ്യാപകമാക്കിയത്.

പാക് അതിര്‍ത്തി കടത്തി കൊണ്ടുവന്നിരിക്കുന്ന ആയുധങ്ങളില്‍ പത്ത് പിസ്റ്റളുകള്‍, 17 പിസ്റ്റള്‍ മാഗസിനുള്‍, 5 ഗ്രനേഡുകള്‍ എന്നിവയാണ് കണ്ടെത്തിയത്. അതിര്‍ത്തി കടത്താന്‍ എളുപ്പമായതിനാലാകണം ചെറിയ തോക്കുകള്‍ വ്യാപകമായി ഭീകരര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

Related Articles

Back to top button