പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയില്‍ ഒക്ടോബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ധനങ്ങളുടെ വിലയില്‍ സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഒക്ടോബര്‍ മാസത്തില്‍ നേരിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.60 ദിര്‍ഹമായിരിക്കും നിരക്ക്. സെപ്തംബര്‍ മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.55 ദിര്‍ഹമായിരുന്നു നിരക്ക്. സ്പെഷ്യല്‍ 95 പെട്രോളിന് 2.49 ദിര്‍ഹമാണ് വില. സെപ്തംബര്‍ മാസം സ്പെഷ്യല്‍ 95 പെട്രോളിന്റെ വില 2.44 ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 23.42 ദിര്‍ഹമാണ് ഒക്ടോബറിലെ നിരക്ക്. സെപ്തംബറില്‍ ഇ പ്ലസ് ലിറ്ററിന് 2.36 ദിര്‍ഹമായിരുന്നു വില.
ഡീസലിന് ഒക്ടോബര്‍ മാസത്തില്‍ ലിറ്ററിന് 2.51 ദിര്‍ഹം നല്‍കണം. സെപ്റ്റംബര്‍ മാസത്തില്‍ ഡീസല്‍ ലിറ്ററിന് 2.38 ദിര്‍ഹമായിരുന്നു.