IndiaKeralaLatest

ഒറ്റ ബൗളിംഗില്‍ താരമായി മുത്തശ്ശി; വിഡിയോ വൈറല്‍

“Manju”

ബാംഗ്ലൂർ: പ്രായം എത്ര കൂടിയാലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് മാത്രം പലരും വിട്ടു കളയില്ല. ഒരു കളിയ്ക്കുള്ള ബാല്യം ഇത്തരക്കാരില്‍ എന്തായാലും ബാക്കി കാണുമെന്ന് പറയുന്നത് ശരി വെയ്ക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ ഒരു മുത്തശ്ശിയാണ് താരം. സുദര്‍ശന്‍ കൃഷ്ണമൂര്‍ത്തി എന്നയാളാണ് ട്വിറ്ററിലൂടെ തന്റെ മുത്തശ്ശിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്ത്തിയ ശേഷം ഇതൊക്കെ നിസാരം എന്ന രീതിയില്‍ തിരിച്ചു നടക്കുന്ന മുത്തശ്ശിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. ആദ്യ ഏറില്‍ തന്നെ ബോള്‍ പിന്നുകളെയല്ലാം വീഴ്ത്തുന്നതും ഒരു ചിരിയോടെ മുത്തശ്ശി വിജയിയുടെ ഭാവത്തില്‍ നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. മുഖത്ത് മാസ്‌കണിഞ്ഞ്, സാരിയുടുത്ത് കാലില്‍ ഷൂവുമണിഞ്ഞാണ് മുത്തശ്ശി നില്‍ക്കുന്നത്.

Related Articles

Back to top button