Kerala

പിൻവാതിൽ നിയമനം; പ്രതിഷേധം ശക്തം

“Manju”

തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതോടെ അടവു മാറ്റി സംസ്ഥാന സർക്കാർ. സർക്കാർ സർവ്വീസിൽ ഒഴിവുള്ള തസ്തികകളിലെല്ലാം എത്രയും വേഗം നിയമനം നടത്താനൊരുങ്ങുകയാണ് സർക്കാർ. പുതിയ 400 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പോലീസ്, വിദ്യാഭ്യാസം, കാംകോ എന്നിവിടങ്ങളിലായിരിക്കും പുതിയ തസ്തികകൾ സൃഷ്ടിക്കുക. കെ എ പി 6 എന്ന പേരിൽ പോലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 35 വർഷത്തിന് ശേഷമാണ് കേരളാ പോലീസിൽ പുതിയ ബറ്റാലിയൻ രൂപീകരിക്കുന്നത്. 135 തസ്തികകളാണ് ബറ്റാലിയനിൽ രൂപീകരിക്കുക.

84 കായിക താരങ്ങൾക്ക് നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. സർക്കാരിനെതിരെ പ്രതിഷേധ സമരം നടത്തിയ ദേശീയ ഗെയിംസ് ജേതാക്കൾ അടക്കമുള്ളവർക്ക് നിയമനം നൽകും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും സർക്കാരിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം മൂലമാണ് തിടുക്കപ്പെട്ട് പുതിയ തീരുമാനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. ഐടി ജീവനക്കാർ പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

 

Related Articles

Back to top button